Kerala Cafe കണ്ടു. 10 കഥകൾ ഉൾപ്പെടുന്ന ഒരു സിനിമ. പ്രഗല്ഭന്മാരായ ഫോട്ടോഗ്രാഫർമ്മാരും, സംവിധായകന്മാരും ഒത്തുചേരുന്ന നിർമ്മിച്ച ഒരു നല്ല സിനിമ.
സിനിമ ഒട്ടും ബോറടിക്കില്ല. എന്നാൽ തീയറ്ററുകളിൽ ഈ സിനിമ ഒരു വൻ വിജയം ഒന്നുമല്ലായിരുന്നു എന്നാണു അറിഞ്ഞതു്.
ഇത്രയും ശ്രദ്ധയോടെ സിനിമ എടുക്കാൻ കഴിവുള്ളവരുള്ള നമ്മുടെ കേരളത്തിൽ സിനിമ വ്യവസായം നശിച്ചുകൊണ്ടിരിക്കുകയാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല.
തകർച്ചയുടെ കാരണം സിനിമയിൽ പ്രവർത്തിക്കുന്ന പിന്നണിപ്രവർത്തകരുടെതോ, സിനിമാക്കാരുടെതോ തെറ്റല്ല. പ്രേക്ഷകരുടെ വിവരക്കേടാണെന്നു തന്നെ പറയേണ്ടി വരും.
ജീവിതത്തിലെ യാതൊരു വേദനയും അറിയാതെ Capsule പരുവത്തിൽ വിദ്ധ്യാഭ്യാസം തൊണ്ട തൊടാതെ വിഴുങ്ങി വളർന്നുവരുന്ന ഒരു വിഭാഗമുണ്ടു്. അവരുടെ മുന്നിൽ Kerala cafeയുടെ പ്രമേയങ്ങൾ ചിലപ്പോൾ പരാചയപ്പെട്ടേക്കാം.
ഇതേ നിലവാരമുള്ള productions ഇനിയും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
ഈ സിനിമ ഇനിയും കാണാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ കാണാൻ മറക്കരുതു്.