അബു ദാബി യാസ് ദ്വീപിലാണു് “യാസ് മറീന” ഹോട്ടൽ എന്ന പഞ്ച നക്ഷത്ര ഹോട്ടൽ. ഫോർമുല 1 സർക്കിട്ടിന്റെ മുകളിലൂടെ നിർമ്മിച്ച ആദ്യത്തെ ഹോട്ടൽ ആണിതു്.
ഹാനി റാഷിദ് എന്ന പ്രശസ്ത ആർക്കിട്ടെക്റ്റ് ആണു ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നതു്. ഈ കെട്ടിടത്തിന്റെ പുറം “ചട്ട” നിർമ്മിച്ചിരിക്കുന്നതു് തുറക്കാൻ കഴിയുന്ന 5000-തിൽ ഏറെ കണ്ണാടി പാളികൾ കൊണ്ടാണു്.
ഓരോ പാളിയിലും നിറം മാറുന്ന LED ലൈറ്റുകൾ ഖടിപ്പിച്ചിട്ടുമുണ്ടു്. രാത്രി നേരം ഈ കെട്ടിടം അതിമനോഹരമായ ഒരു കാഴ്ച തന്നെയാണു്.
കെട്ടിടം എന്നതിനേക്കാൾ ശില്പം എന്ന പദമായിരിക്കും ഈ സൃഷ്ടിക്ക് കൂടുതൽ അനുയോജ്യം. ഈ ശില്പം കണ്ടപ്പോൾ Beijing നഗരത്തിലെ Birds Nest Stadium ഞാൻ ഓർത്തുപോയി.
ഒൻപതാം നിലയിൽ ഉള്ള pool side restaurantൽ നിന്നു് താഴേക്ക് നോക്കിയാൽ ചുറ്റിനും F1 circuit കാണുകയും ചെയ്യാം.
യാസ് മറീന ഹോട്ടലിനെ കുറിച്ചു് കൂടുതൽ വിവരങ്ങൾ