25 മുതൽ 5 million വർഷങ്ങൾക്ക് ഇടയിൽ മാത്രം പ്രായമുള്ള മലകളാണു് ഹജ്ജാർ മലനിര (അറബി ഭഷയിൽ “ഹജർ” എന്നാൽ കല്ല്, പാറ എന്നെല്ലാം അർത്ഥം ഉണ്ടു്). ഭൂമി ശാസ്ത്രപരമായി അനേകം പ്രത്യേകതകളുള്ള ഇവിടേ കാണാം. അറേബ്യ ആഫ്രിക്കൻ ഭൂകണ്ഡത്തിൽ നിന്നും അകന്നു ഏഷ്യൻ ഭൂകണ്ഡവുമായി കൂട്ടിമുട്ടുന്നതിന്റെ ചില സൂചനകൾ നേരിട്ട് കാണാൻ കഴിയുന്ന ഒരു പ്രദേശം കൂടിയാണു് ഇതു്. ഭൂചലനത്തിന്റെ ഭാഗമായി പറക്കെട്ടുകൾ അടിയിൽ നിന്നും മുകളിലേക്ക് പൊന്തിവന്ന ഈ പടുകളെ ഒഫ്യൊലൈറ്റ് എന്നാണു് പറയപ്പെടുന്നതു്.
ഈ പാറക്കല്ലുകൾ ലാവ തണുത്തുണ്ടായ Igneous പാറകൾ അല്ല മറിച്ച് sedimentary പാറകളാണു്. കൈകൊണ്ടു തന്നെ പൊട്ടിക്കാവുന്ന മൃതുലമായ കല്ലുകളാണിവ. അറേബ്യയിൽ പലയിടത്തും Ophiolite മലകൾ കാണാവുന്നതാണു്.