മലയാളം ബ്ലോഗ് മീറ്റിൽ കണ്ടുമുട്ടിയ സൌദി ഫോട്ടോഗ്രഫർ

കഴിഞ്ഞ blog meetൽ പൂച്ച പെറ്റതുപോലെ ഒന്നിനു പിറകെ മറ്റൊന്നായി പുസ്തക പ്രകാശനങ്ങൾ തകർക്കുന്നുണ്ടായിരുന്നു. അപ്പോഴാണു് ദൂരെ ഒരു മനുഷ്യൻ കഴുത്തിൽ ഒരു Mamiya DM22 (വില Body+80mm F2.8 lense = AED 60,000) അലക്ഷ്യമായി തൂക്കിയിട്ട് ഞങ്ങളുടേ മലയാളി കൂട്ടത്തിലേക്ക് നടന്നെത്തി.
അദ്ദേഹത്തിന്റെ അരുകിലേക്ക് ഞാനും അടുത്തു. ആദ്ദേഹത്തിന്റെ കഴുത്തിൽ തൂങ്ങുന്നതു് ഒരു സാധാരണ camera അല്ല എന്നു ഞാൻ അടുത്തു നിന്ന ഒരു DSLR photographerനോടു് ഇക്കാര്യം സൂചിപ്പിച്ചു. യവിടെ? അവൻ അതൊന്നും കാര്യമാക്കിയില്ല. പുസ്തക പ്രകാശനമായിരുന്നു പ്രധാനം. അങ്ങോട്ട് ഓടി.

താല്പര്യമുള്ള ചില photographersനോടു ഞാൻ cameraയെ കുറിച്ചു വിവരിച്ചു.

അനേകം അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ മുഹമ്മദ് മുഹന്ന എന്ന സൌദി ഫോട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം.

ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ അദ്ദേഹം ചോദിച്ചു. ഇത്രമാത്രം DSLR ഫോട്ടോഗ്രാഫർമാർ കൂടുന്നതു് കണ്ടപ്പോൾ ഞാൻ വന്നതാണു്, “ഇവിടെ എന്തെങ്കിലും മത്സരം നടക്കുകയാണോ” എന്നു ചോദിച്ചു. ഹെയ് ഞങ്ങൾ മലയാളികൾക്ക് ഇങ്ങനെ വിലകൂടിയ DSLR cameraകളും lensകളും വെറുതെ ഇങ്ങനെ വാങ്ങി കൂട്ടുന്നതാണു് ഒരു hobbyയെന്നു് പറഞ്ഞു.

അദ്ദേഹത്തിന്റെ Gallery സന്ദർശ്ശിച്ചശേഷം എനിക്ക് ഒരു സംശയം ഉദിച്ചു. Malayalam blogൽ Medium Formatൽ ചിത്രം എടുക്കുന്ന ആരെങ്കിലും കേരളത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ അവരുടേ Site address ഇവിടെ എഴുതുക.

  • മീഡിയം ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ എടുക്കുന്ന ആരെങ്കിലും മലയാളം ബ്ലോഗില്‍ ഉണ്ടോ എന്നറിയില്ല. ഫുള്‍ ഫ്രെയിമില്‍ ചിത്രങ്ങള്‍ എടുക്കുന്ന എത്ര പേരുണ്ടാവും നമ്മുടെ ബ്ലോഗില്‍ ?

    കുറച്ച് നാളു മുന്‍പ് ഒരു മാഗസിനില്‍ വായിച്ചു. ഡല്‍ഹിയില്‍ ഉള്ള ഒരു പ്രൊഡക്റ്റ് ഫോട്ടോഗ്രാഫര്‍ താന്‍ വളരെ വില കൂടിയ ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ എടുക്കുന്നതെന്നാണ് ക്ലയന്റിനോട് പറയുന്നത്. പക്ഷേ പുള്ളി ചെയ്യുന്നത് നിക്കോണ്‍ ഡി 70 യില്‍ പ്രൊഡക്റ്റിന്റെ ഓരോ ഭാഗവും വേറെ വേറെ എടുത്ത്, ഈ ടെക്നോളജിയുടെ പേര് മറന്നു പോയി, കൂട്ടിച്ചേര്‍ത്ത് ക്ലയന്റിന് ഒരു 50 മെഗാ പിക്സല്‍ വരുന്ന ചിത്രം അങ്ങോട്ട് കൊടുക്കും :)
  • Prasanth
    Thanks kaippally for sharing the information.
  • dyslexia ;)
  • മിയാമി അമേരിക്കയിൽ floridaയിലെ സുന്ദരമായ ഒരു കടൽ തീരമാണു്. മാമിയ ആണു് കാമറ.
  • മിയാമി ബ്രാന്റിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു. നന്ദി.
    സിനാർ, പെന്റെക്സ് ക്യാമറകൾ വിട്ട് മീഡിയം ഫോർമാറ്റിലെ ക്യാമറകൾ കണ്ടിട്ടുപോലുമില്ല! പ്രോഡക്ട് ഫോട്ടോഗ്രഫിയിലാണു ഇന്ത്യയിൽ മീഡിയം ഫോർമാറ്റുകൾ വ്യാപകമായി ഉപയോഗിക്ച് കണ്ടിട്ടുള്ളത്.
    കെഇരളി ടിവിയിൽ വർഷങ്ങൾ മുൻപ് ഫോട്ടോഗ്രഫി അനുഭവങ്ങളെക്കുറിച്ച് കുറച്ച് പ്രശസ്തരായവരുടെ അനുഭവങ്ങൾ ഉണ്ടായിരുന്നു. അതിൽ കുറെപ്പേർ മീഡിയം ഫോർമാറ്റ് ക്യാമറകൾ ഉപയോഗിച്ചെടുത്ത പടങ്ങളെക്കുറിച്ച് വിവരിച്ചിരുന്നു. ആരെയും ഓർമ്മയില്ല.
blog comments powered by Disqus