മലയാള ഭാഷക്കു് “Quotation”

theft

പണ്ടൊക്കെ മലയാളം പഠിക്കാൻ പത്ര വാർത്തകളും റ്റെലിവിഷനിൽ വരുന്ന മലയാളം വാർത്തകളും ശ്രദ്ധിക്കാൻ മുതിർന്നവർ പറയുമായിരുന്നു. മിക്ക സംസ്കാരങ്ങളിലും നല്ല ഭാഷ കൈകാര്യം ചെയ്യുന്നവർ വാർത്താമാദ്ധ്യമങ്ങളിൽ ഉള്ളവർ തന്നെയാണു്.

ഇന്നലെ indiavisiononlineൽ  ഒരു വാർത്തയിൽ “Quotation Team” എന്ന പ്രയോഗം  നിരവധി തവണ ഉപയോഗിച്ചു കേൾക്കുകയുണ്ടായി. വാർത്ത പൂർണ്ണമായും മലയാളത്തിലായിരുന്നു എങ്കിലും ഇടക്കിടെ ഈ വാക്കുകൾ കേൾക്കുമ്പോൾ അരോചകമായി തോന്നി.  വാർത്ത മദ്ധ്യമങ്ങൾ ഇതുപോലുള്ള തറ പ്രയോഗങ്ങൾകൊണ്ടു് രണ്ടു ഭാഷകളാണു് കുളമാകുന്നതു്.

“Quotation” എന്ന അങ്കലയ പദം തത്ഭവ രൂപത്തിൽ കേരളത്തിലെ തെരുവു ഗൂണ്ടകൾ  ഉപയോഗിക്കുന്നുണ്ടാകാം, പക്ഷെ അതു് ഒരു ദേശിയ റ്റെലിവിഷൻ ചാനൽ “കൂലിത്തല്ലുകാർ” എന്ന അർത്ഥത്തിൽ വാർത്തയിൽ ഉപയോഗിക്കുമ്പോൾ ഈ പദ പ്രയോഗം വാർത്ത മാദ്ധ്യമങ്ങൾ അംഗീകരിച്ച ഒരു പദമായി കേൾക്കുന്നവർ കരുതും.

ഇതെ കുറിച്ച് എന്റെ ചില ചോദ്യങ്ങൾ:

ചേരിയിലെ ഭാഷയും പ്രയോഗങ്ങളും ആണോ വാർത്താ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കേണ്ടതു്?
തെരുവു ഗൂണ്ടകളും കൂലി കൊലയാളികളുമാണോ മലയാള ഭാഷയുടെ പുതിയ എഴുത്തച്ചന്മാർ?
അതോ മലയാളിക്ക് ഇതൊക്കെ മതി എന്ന നിലപാടാണോ?
ഇതു കേട്ടുകൊണ്ടിരിക്കുന്ന ഭാഷ പഠിക്കുന്ന കുട്ടികൾ നാളെ ഈ പ്രയോഗങ്ങൾ ആണോ ഉപയോഗിക്കേണ്ടതു്?
മലയാള ഭാഷ അരും നോക്കാനില്ലാതെ കള്ളന്മാരും ഈ ചാനലുകാരും അടിച്ചുമാറ്റി കൊണ്ടുപോകുന്നതു് തടയാൻ ആരുമില്ലെ?

  • വളരെ നന്നായിട്ടുണ്ട് , കൊട്ടേഷന്‍ എന്നൊക്കെ പറഞ്ഞു ഞെളിയുന്ന ഇക്കൂട്ടരെ ഉച്ചാളികള്‍,ഓലകള്‍, തെമ്മാടികള്‍ എന്നൊക്കെ തന്നെയാ വിളിക്കേണ്ടത്. ഈ വിഷയതിനോട് സാമ്യമുള്ള എന്റെ ഈ പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നതില്‍ പ്രശ്നമൊന്നുമില്ലല്ലോ...?
    [link deleted]
  • truthaboutlies
    കൂലിതല്ലുകാരെ ക്വട്ടേഷന്‍ ടീം എന്ന് വിളിക്കുന്നതില്‍ പ്രശനം ഉണ്ട്.. അവരെ glorify ചെയ്യന്നത് പോലെ ആണ് ആ പ്രയോഗം.. പക്ഷെ കൈപ്പള്ളി പറഞ്ഞത് പോലെ ഈ കൂലിതല്ലുകരെ വാളികൾ, ഊച്ചാളികൾ, തല്ലുകൊള്ളികൾ, പെരട്ടകൾ എന്നാ വാക്കുകള്‍ TV യില്‍ ഉപയോഗിക്കാന്‍ ചില പരിമിതികള്‍ ഇല്ലേ ? ഈ പറഞ്ഞ വാക്കുകള്‍ ഒരു സദസ്സിനു മുന്‍പില്‍ ഉപയോഗിക്കവുന്നതാണോ ?
  • Omid Djalili ദുബയിൽ ഒരു standup show പരിപാടിയിൽ പറയുകയുണ്ടായി. ഭീകരവാദികളേയും സാമുഹദ്രോഹികളേയും Terrorists എന്ന പേരു വിളിക്കരുതെന്നു. കാരണം അങ്ങനെ അവരെ വിളിച്ചാൽ അതിനർത്ഥം അവർ അവരുടെ terrorൽ വിജയിച്ചു എന്നാണു്. അതുകൊണ്ടു മാദ്ധ്യമങ്ങൾ അവരെ pansies എന്നു മാത്രമെ വിളിക്കാവു. ഉദാഹരണം "Yesterday three pansies were arested for trying to explode a bomb". അതുപോലെ തന്നെ കേരളത്തിലെ തെരുവു ഗൂണ്ടകളേയും, കൂലി തല്ലുകാരെയും വിളിക്കാൻ മലയാളത്തിൽ എത്ര നല്ല പേരുകൾ ഉണ്ടു്. ഉദാഹരണം വാളികൾ, ഊച്ചാളികൾ, തല്ലുകൊള്ളികൾ, പെരട്ടകൾ.

    കോച്ചിയിലും ചാലക്കമ്പോളത്തിലും ഗൂണ്ട പിരിവു നടത്തിയും വെട്ടിരുമ്പും, കഞ്ചാവും വിറ്റുനടക്കുന്നവരെ Mafia എന്നും Hired Assasins എന്നൊക്കെ വിളിച്ചാൽ യധാർത്ഥMafia കാരു് തൂങ്ങി മരിക്കും.
  • Aravind
    വടക്കൂടന്‍ പറഞ്ഞതാണ് പോയന്റ്.
    കൂലിത്തലിനു നടക്കുന്ന ഈ റ്റൈപ്പ് സാമൂഹിക വിരുദ്ധരെ കൊട്ടേഷന്‍‌ റ്റീം, അസ്സാസ്സിന്‍സ്, മാഫിയ എന്നൊക്കെ വിളിച്ച് ഗ്ലോറിഫൈ ചെയ്യുന്നതിന് പകരം, കൂലിത്തല്ലുകാര്‍, ഗുണ്ടകള്‍, സാമൂഹിക വിരുദ്ധര്‍, ആക്രമികള്‍ എന്നൊക്കെത്തന്നെ വിളിക്കണം.

    ലിംബ്‌ റിമൂവല്‍ സ്പെഷ്യലിസ്റ്റ് എന്നൊക്കെ പറയുന്നത് എപ്പോഴാണാവോ!
  • News@Kerala
    കൊട്ടേഷനും ക്വട്ടേഷനും മലയാളവാക്കുകളല്ല.. വടക്കൂടന്‍ പറഞ്ഞ പോലെ കൂലിത്തല്ലുകാരെ കൊ(ക്വ)ട്ടേഷന്‍ ടീമെന്ന് വിളിച്ച് അവരുടെ പ്രവര്ത്തിയെ മാന്യവല്കരിക്കുകയാണ് നമ്മുടെ ചാനലുകള്‍ ചെയ്യുന്നത്.
  • കൂലിത്തല്ല് എന്നതിനെ കൊട്ടേഷന്‍ എന്ന് വിളിക്കുമ്പോള്‍ അവര്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് സമൂഹത്തില്‍ കുറച്ച് കൂടെ ഉയര്‍ന്ന സ്ഥാനം കൈവരുന്നുണ്ടോ എന്ന് വരെ തോന്നിപ്പോകുന്നു...
  • John
    യഥാര്‍ഥത്തില്‍ ശരിയായ മലയാള വാക്ക് ക്വട്ടേഷന്‍ എന്നല്ല, കൊട്ടേഷന്‍ എന്നാണ്. കുറേനാളായി പൊതു ജനം ഉപയോഗിച്ചിരുന്ന വാക്കിന് സ്വീകരാര്യതയുണ്ടാവുകയും അത് മാധ്യമങ്ങള്‍ എടുത്തുപയോഗിക്കുകയും ചെയ്യുന്നു എന്നുമാത്രം. അങ്ങിനെയൊക്കെയല്ലേ ഒാരോ ഭാഷയും വളരുന്നത്. മലയാളത്തില്‍ ഇപ്പോഴുപയോഗിക്കുന്ന ഒാരോ വാക്കിനും പറയാന്‍ ഇത്തരം കഥകള്‍ ഉണ്ടാവും. മലയാളത്തിന് ഇത്തരത്തിലുള്ള എത്രയെത്ര ലോണ്‍ വാക്കുകള്‍ ഉണ്ട്. ബെഞ്ച്, ഡസ്ക്, ജനല്‍, സ്ലേറ്റ്, പെന്‍സില്‍, പേന, ഇതെല്ലാം ഇങ്ങനെയുണ്ടായ വാക്കുകളല്ലേ?പൊതു സമൂഹത്തില്‍ അക്രമികളും കൂലിത്തല്ലുകാരും വളര്‍ന്നപ്പോള്‍ അത്തരമൊരു വാക്കും ഉണ്ടായേ തീരൂ, അത് ഭാഷാ പരമായ അനിവാര്യതയാണ്. അത്രമാത്രം
blog comments powered by Disqus