ഞങ്ങൾ സ്റ്റേഡിയത്തിന്റെ ചുറ്റും ഒന്നു നടന്നു നോക്കി. സ്റ്റേഡിയം കാണാൻ വിദേശികളേക്കാൾ കൂടുതൽ സ്വദേശികൾ തന്നെയാണുള്ളതു്. Bus Parkingൽ ഏകദേശം അഞ്ഞൂറോളം busകൾ പാർക്ക് ചെയ്യാനുള്ള് സ്ഥലം ഉണ്ടായിരുന്നു. അതു് full ആയിരുന്നു. ചൈനയുടെ എല്ലാ കോണിൽ നിന്നും ജനം ഈ ബെയ്ജിങ്ങ് നഗരം കാണൻ എത്തുന്നുണ്ടെന്നു മനസിലാക്കാം. അവിടെ എങ്ങും ഇന്ത്യാക്കാരെ ആരെയും കണ്ടില്ല. ഏതോ അന്യഗൃഹ ജീവികളെ കണ്ടതുപോലെ ഞങ്ങൾ രണ്ടുപേരേയും ജനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രണ്ടു തവണ ചൈനീസ്സ് പെണ്ണുങ്ങൾ ഞങ്ങളോടൊപ്പം നിന്നു photo എടുത്തു്. അപ്പോഴെല്ലാം എന്റെ മനസിൽ ഒരേയൊരു ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു: ഇതായിരുന്നു ഇവിടുത്ത സ്ഥിധി എങ്കിൽ ഇരുപതു് വർഷം മുമ്പെങ്ങാനം ഇങ്ങോട്ടു് കെട്ടിയെടുത്താൽ മതിയായിരുന്നു. ഇന്ത്യാക്കാരെ ഒരു വിലയും കല്പ്പിക്കാത്ത രാജ്യങ്ങളിൽ പോയി വെറുതെ സമയം കളഞ്ഞു.
വിശാലമായ പാർക്കിന്റെ തറയിൽ Tube light പതിച്ചിരുന്നു. Olympic Opening Ceromony നടക്കുന്ന സമയം ഈ floor lightകൾ sequenceൽ കത്തുകയും അണയുകയും ചെയ്തിരുന്നു.
സ്റ്റേഡിയത്തിന്റെ അടുത്തു തന്നെയാണു് National Aquatics Centre അധവ “Water Cube”. Birds Nest വൃത്തത്തിലാണെങ്കിൽ Water Cube സമചതുരത്തിലാണു്. ഈ കെട്ടിടം രാത്രി കാണാൻ അവസരം കിട്ടിയില്ല. കിട്ടിയിരുന്നെങ്കിൽ ഒരു കലക്ക് കലക്കാമായിരുന്നു.
പ്രശസ്ത ചൈനീസ് ശില്പി Yin xiao Feng നിർമ്മിച്ച “Ballads from the past” എന്ന ശില്പത്തിന്റെ details. ഇതുപോല അനേകം ശില്പങ്ങൾ Olympic Parkൽ സ്ഥാപിച്ചിട്ടൂണ്ട്.
Steelനു വില കുരവാണെന്നു ഇവിടെ വന്നപ്പോഴേ എനിക്ക് തോന്നി. കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുമ്പോൾ മറക്കാൻ സാധാരണ പലകയും plastic netുമാണു് സാധാരണ എല്ലായിടത്തും ഉപയോഗിക്കാറുള്ളതു്. ചൈനയിൽ അതിനുപയോഗിക്കുന്നതു് mild steelന്റെ frame ഉണ്ടാക്കി അതിൽ steelന്റെ sheet അടിച്ചാണു് ചെയ്യുന്നതു്. Construction siteകളിൽ 8ഉം 10ഉം metre ഉയരത്തിൽ ഈ steel മറകൾ കാണാൻ കഴിയുമായിരുന്നു. ഇവിടെ steelനു ഒരു വിലയും ഇല്ലെ? വഴിയിൽ കണ്ട ഒരു Stainless Steel TukTuk. മലയാളത്തിൽ പറഞ്ഞാൽ ആട്ടോറിക്ഷ.