“സ്നേഹപൂർവ്വം മമ്മൂട്ടി” എന്ന ബ്ലോഗിനു് സ്നേഹപൂരവ്വം

2009 ജനുവരി ഒന്നാം തിയതി മലയാളം ബ്ലോഗ് ലോകത്തേക്കു് “സ്നേഹപൂർവ്വം മമ്മൂട്ടി” എന്ന പേരിൽ ഒരു പുതിയ ബ്ലോഗ് കടന്നു വന്നു. മമ്മൂട്ടി സ്വന്തമായി ബ്ലോഗിൽ എഴുതുകയാണോ അല്ലയോ എന്നതു് ഇവിടെ പ്രസക്തമല്ല. ആഗോള സാമ്പത്തിക തകർച്ച എങ്ങനെ തരണം ചെയ്യാം എന്നുള്ള ബ്ലോഗിലെ ആദ്യത്തെ പോസ്റ്റും ഇവിടെ വിഷയമല്ല. മമ്മൂട്ടിയെ പോലൊരു വ്യക്തി ബ്ലോഗിൽ വരുന്നതു് എന്തുകൊണ്ടും മലയാളം ബ്ലോഗിനും മലയാളം unicode പ്രചരണത്തിനു് വളരെ സഹായകരമായ ഒരു കാര്യം തന്നെയാണു് എന്നു ചൂണ്ടിക്കാണിക്കാനാണു് ഞാൻ ഈ പോസ്റ്റ് എഴുതുന്നതു.

ഈ ബ്ലോഗിൽ comment എഴുതാനായി രണ്ടു ദിവസത്തിനകം ഏകദേശം 92 പേരു് പുതിയ blogger IDകൾ ഉണ്ടാക്കി എന്നതാണു് വിഷയം. (ചിലരുടെ profile ദൃശ്യമല്ലാത്തതിനാൽ അവരേക്കുറിച്ച് അറിയില്ല) ഇതു വായിക്കാനായി നിരവധി net-cafeയിലും, കുറേ പേരുടെ computerകളിലുമായി മലയാളം unicode fontഉകൾ install ചെയ്യപ്പെട്ടിരിക്കും. മലയാള ഭാഷ computingനു് ഈ ബ്ലോഗ് വിലമതിക്കാനാവാത്ത ഒരു പ്രോത്സാഹനം തന്നെയാണു്.

ഇന്നുവരെ ഒരു അക്കാദമിക്കും ചെയ്യാൻ കഴിയാത്ത പ്രചരണമാണു ഇപ്പോൾ മലയാളം ബ്ലോഗിനു് കിട്ടിയിരിക്കുന്നതു്. ഭാവിയിൽ സിനിമാ താരങ്ങളുടേയും, രാഷ്ട്രീയക്കാരുടേയും പേരിൽ ഇതുപോലെ ബ്ലോഗുകൾ ഉണ്ടാകട്ടെ എന്നു് ആശംസിക്കുന്നു.

“സ്നേഹപൂർവ്വം മമ്മൂട്ടി” എന്ന ബ്ലോഗിനു് എന്റെ വക ഒരു Thank you

blog comments powered by Disqus