ഇന്ത്യയേ കുറിച്ചു് Goldman Sachs നടത്തിയ പഠനത്തിന്റെ ചില ഭാഗങ്ങളുടെ സംക്ഷുപ്ത രൂപമാണു് ഈ ലേഖനത്തിന്റെ അടിസ്ഥാനം.
Goldman Sach Global Economics Paper No: 169
2050യിൽ ഇന്ത്യ ഒരു സമ്പന്ന രാഷ്ടരമായി മാറാനുള്ള നിർദ്ദേശങ്ങളാണു് ഇതിൽ വിവരിക്കുന്നതു്. ഓരോ ഇന്ത്യൻ വിദ്ധ്യാർത്ഥിയും അദ്ധ്യാപകനും സാമുഹിക സേവകനും രാഷ്ട്രീയക്കാരനും വായിച്ചിരിക്കേണ്ട ഒന്നാണു് എന്നിതിനെ വിശേഷിപ്പിക്കാം. അതിൽ നിന്നും ഭരണം, വിദ്ധ്യാഭ്യാസം, ഉപരിപഠനം, കൃഷി എന്നി ഭാഗളെകുറിച്ചാണു് ഞാൻ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നതു്.
GSന്റെ പഠനത്തിൽനിന്നും പല മാദ്ധ്യമങ്ങളും ഇന്ത്യക്കാരെ സുഖിപ്പിക്കുന്ന ചില വാചകങ്ങൾ മാത്രം പെരുപ്പിച്ചു കാണിക്കുകയുണ്ടായി. എന്നാൽ ഇതിൽ പ്രധാന വിഷയങ്ങൾ പലതും ശ്രദ്ദിക്കപ്പെടാതെപോയി.
2050ൽ ഇന്ത്യയുടെ സാമ്പത്തിക നിലവാരം നാല്പതു മടങ്ങു വലുതാകാൻ സാദ്ധ്യത കാണുന്നു. പക്ഷെ ഇപ്പോൾ പൊയിക്കൊണ്ടിരിക്കുന്ന വിധത്തിൽ പോയാൽ ആവില്ല. അതിനു് ചില മാറ്റങ്ങൾ ആവശ്യമാണു്.
ഭരണം
ഭരണ വ്യവസ്തിധി മെച്ചപ്പെടുത്തണം. മറ്റെല്ലാ പ്രശ്നങ്ങളേ കാൾ ഒന്നാം സ്ഥാനം നമ്മുടെ ഭരണ വ്യവസ്ഥിധിയാണു്. നല്ല ഭരണം ഇല്ലെങ്കിൽ നിയമങ്ങളും ചിട്ടകളും പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയില്ല. വിദ്ധ്യാഭ്യാസം, പൊതു മരാമത്തു്, ആരോഗ്യം തുടങ്ങി മറ്റെല്ലാ മേഖലകളേയും ബാദിക്കുന്ന ഒന്നാണു് ഇതു്. നല്ല ഭരണം കഴ്ചവെക്കുന്നതിന്റെ തടസങ്ങൾ ഇവയാണു്:
തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് അവരവരുടെ മണ്ടലങ്ങളോടുപോലും പ്രതിബദ്ധത ഇല്ല. ജനങ്ങളും പ്രതിനിധികളും തമ്മിൽ വിനിമയ ബന്ധം ഇല്ലാത്തതിനാൽ അവർ നിരുത്തരവാദപരമായ നിലപാടു് സ്വീകരിച്ചു പോരുന്നു.
ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സംഘടിച്ചു് നല്ല സേവനം ഭരണാധികാരികളിൽ നിന്നും ചോദിച്ചു വാങ്ങാറില്ല. (ജനാതിപത്യ ബോധം താരതമ്യേന വളരെ കൂടുതൽ ഉള്ളതിനാൽ കേരളത്തിൽ ഇതൊരു പ്രശ്നമാണെന്നു തോന്നുന്നില്ല.)
തിരഞ്ഞെടുപ്പുകൾ പലപ്പോഴും ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തിലായതിനാൽ, തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതു് ജനസേവനത്തിനല്ല മറിച്ചു് സ്വജനപക്ഷപാതപരമായി ജോലികളും കരാറുകളും ഉറപ്പുവരുത്താനാണു്. സ്വന്തം കാര്യങ്ങൾക്കായി നിയമങ്ങൾ നടപ്പാക്കുന്ന സർക്കാറിന്റെ ജനസേവന പങ്ക് ഇതുവഴി ജനങ്ങൾക്കിടയിൽ അവ്യക്തമായി തീരുന്നു.
ഇതിനു് പരിഹാരം ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിശതാംശം മനസിലാക്കാൻ അവസരം കൊടുക്കുക വഴിയാണു്. സർക്കാർ ജനങ്ങളോടു അവരുടെ നടത്തിപ്പുകളുടെ കണക്കും കാര്യങ്ങളും വ്യക്തമാക്കുക. 2005ൽ നിയമമായ The Right to Information Act ഇതിനു് ഒരു പരിഹാരമാണു്. പക്ഷെ പല സർക്കാർ സ്ഥാപനങ്ങളും വിവരങ്ങൾ ഇപ്പോഴും internetൽ പ്രസിദ്ധീകരിക്കുന്നില്ല. Internetൽ വിവരങ്ങൾ പ്രസിദ്ദികരിക്കുന്നതു വഴി ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും.
ഭാരതത്തിന്റെ ഭരണ സവിധാനത്തിന്റെ പാളിച്ചകൾക്കു് കാരണം ജനാതിപത്യം തന്നെയാണെന്നു ചിലർ പറയുന്നു. പക്ഷെ GS ന്റെ പഠനത്തിൽ പറയുന്നതു് ജനാതിപത്യത്തിന്റെ ദുരുപയോഗം മൂലമാണു് ഇതു സംഭവിക്കുന്നു എന്നാണു്. ഒരു നല്ല ജനാതിപത്യ രാഷ്ട്രത്തിലെ ജനതക്ക് സർക്കാറിന്റെ നടപടികൾ പരിശൊധിക്കാനും മാറ്റങ്ങൾ ഉപദേശിക്കാനും സവിധാനം ഉണ്ടായിരിക്കണം.
വിദ്ധ്യാഭ്യാസം
ഇന്ത്യയുടെ ഏറ്റവും മികച്ച ആസ്തി ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ജനതയാണെങ്കിലും, 40% ജനങ്ങളും നിരക്ഷരരാണെന്നുള്ള വസ്തുത തള്ളിക്കളയാനാവില്ല. ഏകദേശം 440,000,000 ജനങ്ങൾ നിരക്ഷരരാണു്. വിദ്ദ്യാഭ്യസത്തിനായി ഇന്ത്യ കൂടുതൽ പണം ചിലവാക്കണം. ഈ മേഖലയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ 2050ൽ ഇന്ത്യ എത്തേണ്ട സ്ഥാനത്ത് എത്തീയെന്നിരിക്കി