കണ്ടിട്ടുണ്ടോ സാക്ഷര കേരളം
കണ്ടോ കേരളം മുന്നോട്ടു്.
വർക്കല ഒരു നാൾ പോയപ്പോൾ
സർക്കാരിന്റൊരു ശകടം കണ്ടു
കറുത്തു് നാറിയ കയർ ഈയറ്റം
മങ്ങി പഴകിയ മണി അങ്ങറ്റം.
കണ്ടക്ടർ അതിൽ ആഞ്ഞു വലിച്ചു
അടികൊണ്ടുടൻ ആ മണി വിളിച്ചു
“അയ്യോ പൊത്തോ! ക്ണിം! ക്ണിം!”
വയസൻ ശകടം ഒന്നു ചുമച്ചു
പിന്നെ പുക പാറിച്ചതു് നീങ്ങി
പത്തു് കാക്കൊരു വൈദ്യുതി മണിയും
പത്തടി നീളം പിച്ചള വയറും
ഒത്തുചേരക്കാനറിയില്ല ഈ നാട്ടിനു്
എത്രനാളിനി ഈ നാറിയ കയറിൽ
സാക്ഷര കേരളം മണിമുഴക്കും?