ഒരു നല്ല മൂടു് ആൾദൈവം ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടാക്കപ്പെടുന്ന ചില രീതികൾ ചിത്രീകരിക്കാൻ കഴിഞ്ഞ മൂന്നു ലേഖനങ്ങൾ സഹായകരമായിക്കാണും എന്നു കരുതുന്നു. ഭാവിയിൽ ആൾ ദൈവം ആകാൻ താത്പര്യമുള്ളവർ വായിച്ചിരിക്കേണ്ട ഒരു ലേഖനം കൂടിയാണു് ഇതു്.
കമന്റിലൂടെ സുഹൃത്തു് സൂരജ് ചോദിക്കുന്നു:
“അയലോക്കത്തെ ശശിക്ക് പരബ്രഹ്മം ദര്‍ശനം നല്‍കി എന്ന് പറഞ്ഞ് നടന്നപ്പോള്‍ അവനു വട്ടാണെന്നും അഡ്മിറ്റ് ചെയ്തില്ലേല്‍ മൂക്കും എന്നും എല്ലാരും പറയുന്നു… അദെന്താ ചേട്ടാ അങ്ങനെ ?”
“അയലോക്കത്തെ ശശി”ക്ക് ഉണ്ടായ “ദർശന”ത്തിന്റെ വിപണന സാദ്ധ്യതകൾ മനസിലാക്കാൻ അവിടുള്ള ജനങ്ങൾക്ക് കഴിയാതെ പോയി. ‘combleteli’ കളഞ്ഞുകുളിച്ചു എന്നു പറയുന്നതായിരിക്കും ശരി.
ഇതുപോലുള്ള ഓരോ ദർശനവും cash-in ചെയ്യാനുള്ള തന്ത്രങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു പഞ്ചായത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ മൊത്തം ആവശ്യമാണു് എന്നു് നാം മനസിലാക്കണം.
അല്പം പണവും ഇത്തിരി ദീർഘവീക്ഷണവും ഉണ്ടെങ്കിൽ മണുക്കൂസിനേയും ഒരു ഒന്നാം ക്ലാസ് ആൾ ദൈവം ആക്കിയെടുക്കാൻ കഴിയും.
ആൾ ദൈവത്തിനെ ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ള ഘടകങ്ങൾ.
1) ആദ്യം വേണ്ടത് ഒരു സുഹൃത്താണു്, ഒരു പരസ്യ-വിപണന ബുദ്ധിരാക്ഷസൻ(advertising and promotion genius)
2) നല്ല റീച്ച് ഉള്ള ഒരു മീഡിയ. ടി.വി. ആയാൽ കൂടുതൽ നല്ലതു്.
3) പ്രമുഖരായ ഒന്നോ രണ്ടോ ഭക്തന്മാർ. ഇവർ ആൾദൈവത്തിന്റെ പങ്കുകച്ചവടക്കാർ ആണെങ്കിൽ കൂടുതൽ നല്ലതു്. രാഷ്ട്രീയക്കാർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.
4) ഒരു നല്ല four-colour press. സ്വന്തം പ്രസ് എപ്പോഴും നല്ലതാണു്. അതാകുമ്പോൾ പണി പുറത്തു കൊടുത്തു കാശു് കളയണ്ട
5) എവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ ആൾ ദൈവത്തിന്റെ സ്ഥാപനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച നാലോ അഞ്ചോ വണ്ടികൾ വെറുതേ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടിക്കുക. T.V. കാരുടെ കാമറയുടെ മുന്നിലൂടെ ഓട്ടിക്കാൻ ഡ്രൈവറിനോടു് പ്രത്യേകം പറയണം.
6) സൌജന്യമായി വീടും, കുടിവെള്ളവും, വസ്ത്രങ്ങളും വാഗ്ദാനം ചെയ്യുക. ചുമ്മ ചെയ്യുക. വാഗ്ദാനത്തിന്റെ 1% മാത്രമെ പ്രാവർത്തികമാക്കാവു. അതു് മതിയാവും. അതിൽ കൂടുതൽ ചെയ്തിട്ടും കാര്യമില്ല. ഒരു വീടുണ്ടാക്കിയാലും ഒരു ലക്ഷം വീടുണ്ടാക്കിയാലും വാർത്തയിൽ കിട്ടുന്ന story-time ഒരുപോലെയാണു് എന്ന കാര്യം മറക്കരുതു്.
7) മാസത്തിൽ ഒന്നോ രണ്ടോ ഊക്കൻ press-release ഉണ്ടായിരിക്കണം. ചുമ്മ എന്തെങ്കിലും ഒക്കെ കാട്ടിക്കുട്ടുക. cabinetൽ ഇരിക്കുന്ന സഹ മന്ത്രിമാർ ചെയ്യുന്നതു് മാർഗ്ഗ ദർശനമായി സ്വീകരിക്കാം.
ഒരു വർഷംകൊണ്ടു ആൾ ദൈവത്തിന്റെ ബ്രാഞ്ച് ഓഫീസ് California-യിൽ തുടങ്ങണം. അവിടെയാകുമ്പോൾ പണപ്പിരുവിനു് സാദ്ധ്യത കൂടുതലാണു്.
ഈ രീതികൾ അയലത്തെ ശശി സ്വീകരിച്ചാൽ മാത്രമെ international നിലവാരമുള്ള ആൾ ദൈവമായി മാറാൻ കഴിയു.
ഇല്ലെങ്കി ചുമ്മ വെറും ലോക്കൽ ആശാൻ മരയ്ക്കാർ അപ്പച്ച പോലെ ആൾദൈവമായിപ്പോകും.
പിന്നെ ആൾ ദൈവത്തിന്റെ ജീവതത്തിനെക്കാൾ ഗംഭീരമായിരിക്കണം മരണം. വളരെ different-ഉം വറൈറ്റിയും ഉള്ളതായിരിക്കണം (ഇതു് ചുമ്മ മലയാളം സിനിമാക്കാർ പറയുന്നപോലെ ആയിരിക്കരുതു്.) തലയിൽ തേങ്ങയടിച്ചും, കപ്പലിൽ മുങ്ങിയും, ചുമ്മ ധ്യാനത്തിൽ ഇരിന്നൊന്നും മരിച്ചാൽ ജനത്തിനു് ഒരു impression ഉണ്ടാകില്ല. നാളത്തെ ജനം ഓർക്കണമെങ്കിൽ എന്തെങ്കിലും dramatic ആയിട്ടായിരിക്കണം. ഓർക്കുക: ഒരു ദൈവം മരിക്കുന്നില്ല. ഇതിലെ ചുമ്മ casual-ആയി കടന്നുപോവുകയാണു്. കഴിയുമെങ്കിൽ ഈ “കടന്നുപോക്കു്” ഒരു സ്റ്റേഡിയത്തിൽ കാണികളുടെ മുന്നിൽ വെച്ചു അവതരിപ്പിക്കാം. കൂടുതൽ dramatic ആക്കാൻ കക്ഷി യധാർത്തത്തിൽ മരിക്കണമെന്നില്ല. മരിക്കുന്നതുപോലെ അവതരിപ്പിച്ചാൽ മതി. കുറച്ചുകാലം കഴിഞ്ഞു് സ്വരൂപ