എന്താണു് ‘ലിറ്റില്‍ മാഗസിന്’‍: പുനത്തില്‍ വിശദീകരിക്കുന്നു.

punaththil

2008 അപ്രില്‍ 9നു കേരള കൌമുദി പത്രത്തില്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളം ബ്ലോഗിനെ ഇങ്ങനെ വിലയിരുത്തുന്നു. ബ്ലോഗിനെ അദ്ദേഹം “ലിറ്റില്‍ മാഗസിന്‍” എന്നാണു് വിശേഷിപ്പിക്കുന്നത്. ബ്ലോഗില്‍ എഴുതുന്നവരെപറ്റി പറയുന്നത്:

“പത്രാധിപന്മാരാല്‍ നിരന്തരം തിരസ്കരിക്കപ്പെട്ട എഴുത്തുകാരുടെ സൃഷ്ടിയാണു് ഇന്ന് ലിറ്റില്‍ മാഗസീന്‍. സ്വയം പത്രാധിപരായി തന്നെ തിരസ്കരിച്ചവരോടുള്ള പക തീര്‍ക്കുകയാണു് ലിറ്റില്‍ മാഗസിനുകളുടെ പാവം എഴുത്തുകാര്‍ ചെയ്യുന്നത്….”

തുടര്ന്ന്‍ വായിക്കു.

ബ്ലോഗ് സാഹിത്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരു പ്രാധാന കാര്യം ശ്രദ്ധിച്ചില്ല. ബ്ലോഗിന്റെ ജനകീയ സ്വഭാവത്തെ കുറിച്ച് പറയാന്‍ വിട്ടുപോയതോ അതോ 19ആം നൂറ്റാണ്ടിന്റെ കണ്ണില്‍ അത് തെളിയാത്തതോ?

എന്തായാലും ഈ വിഷയത്തില്‍ കേരളം ബഹുമാനിക്കുന്ന ഒരു ബുജ്ജിയുടെ ‘വിവരം’ കൂടി നമുക്ക് അറിയാന്‍ അവസരം കിട്ടി.

blog comments powered by Disqus