അതുല്യയുടെ ചോദ്യത്തിനു മറുപടി
Ziya എഴുതിയ ലേഖനത്തിനു > അതുല്യ അതിനെകുറിച്ച് ചോദിച്ച ചോദ്യം > അതിനുള്ള മരുപടി.
അതുല്യ ചോദിച്ച ചോദ്യം വളരെ പ്രസക്തമായ ചോദ്യങ്ങളാണു്. ഉത്തരങ്ങള്‍ ചെറുതല്ല:
ചോ: കുറിപ്പുകളില്‍ കാണുന്നത് പോലെ) എഴുതാന്‍ എങ്ങനെയാണു സാധിക്കുക?
Translation: cursive script മലയാളത്തില്‍ എന്തുകൊണ്ട് Unicodeല്‍ ഇല്ല?
ഊ: മലയാളികള്‍ സൌജന്യമായി ഒരു കോപ്പും ചെയ്യാത്തതിനാല്‍ ആകപ്പാടെ ഒരു “കരുമ്പി” എന്ന script മാത്രമെ സൌജന്യമായി നിലവിലുള്ളു. അതും thanks to Kevin.
ചോ: “എല്ലാ അക്ഷരോം കൂടേ എന്നെ കുത്താന്‍ വരും.”
Translation: സ്വരചിഹ്നങ്ങള്‍ വേറിട്ട് നില്കുന്നു. കൂട്ടക്ഷരങ്ങള്‍ കാണുന്നില്ല, അക്ഷരങ്ങള്‍ക്ക് പകരം ചതുരങ്ങള്‍, അക്ഷരങ്ങള്‍ക്ക് പകരം ചോദ്യചിഹ്നങ്ങള്‍
ഊ: മലയാള ഭാഷ കമ്പ്യൂട്ടറില്‍ കാണണമെങ്കില്‍ വേണ്ടുന്ന ഘടകങ്ങള്‍:
1) മലയാളം യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ജനം
2) മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടാക്കാന്‍ മനസുള്ള സ്ഥാപനം/വ്യക്തി
3) മലയാളം യൂണിക്കോഡ് ഫോണ്ട്
4) മലയാളം യൂണിക്കോഡ് പ്രദര്‍ശിപ്പിക്കാന്‍ സംവിധാനമുള്ള ഒപറേറ്റിങ്ങ് system
5) മലയാള അക്ഷരങ്ങള്‍ ശരിയായി സമ്യോജിപ്പിച്ച് പ്രദര്‍ശിപ്പിച്ച് പ്രവര്ത്തിപ്പിക്കാനുള്ള dynamic link library MS windowsല്‍ ഇതിനെ USP10.dll എന്നറിയപ്പെടും. ഇതാണു് അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതും, സ്വരചിഹ്നങ്ങളെ അതാത് സ്ഥാനങ്ങളില്‍ സ്ഥാപിക്കുന്നതും. ഈ ഘടകത്തിന്റെ അഭാവത്തിലാണു് കൂട്ടക്ഷരങ്ങള്‍ കാണാതാവുകയും, സ്വരചിഹ്നങ്ങള്‍ സ്ഥാനം മാറി ഇരിക്കുന്നതും. കേരളം എന്നതിനു് കേരളം എന്നും ‘കൌമുദി’ എന്നതിനു പകരം ‘കൌമുദി’ എന്നും കാണുന്നത്.
6) മലയാളം യൂണിക്കോഡ് ഉപയോഗിക്കുന്ന ഉപകരണം. browser, spreadsheet, wordprocessor etc.
മിക്ക applicationsഉം unicode compliant അല്ല. വിവര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോക നിലവാരമുള്ള ഒരു ഉപഭോക്തൃത രാജ്യമല്ല. അതിനാല്‍ ഭാരതീയ ഭാഷകളില്‍ വിവര സാങ്കേതിക ഉപകരണങ്ങള്‍ വിരളമാണു്.
മൈക്രോസൊഫ്റ്റ് ഉപകരണങ്ങള്‍ എല്ലാം തന്നെ മലയാളം യൂണിക്കോഡ് പിന്താങ്ങുന്നുണ്ട്. പക്ഷെ അഡോബി, മക്രോമീഡിയ, അപ്പിള്‍, മൊട്ടൊറോള്ള, ഐ മേറ്റ്, നോക്കിയ, സീമെന്സ്, സിമ്പ്യന്‍, സാംസുങ്ങ്, എല്‍.ജീ. സോണി, തുടങ്ങി ഒരുവിധം എല്ലാ സ്ഥപനങ്ങളും യൂണിക്കോഡ് പിന്തുണക്കുന്നുണ്ടെങ്കിലും indic-unicode പിന്തുണക്കുണക്കുന്നില്ല.
7) മലയാളം യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ജനം
അവസാനത്തെ അവശ്യഘടകവും ആദ്യത്തെ ആവശ്യ ഘടകവും ഒന്നാണു്. ഇത് ഒരു
circular referencing paradox ആണു്.
ആദ്യത്തെ ഘടകം ഇല്ലെങ്കില്‍ അവസാനത്തെ ഘടകം ഇല്ല, അവസാനത്തെ ഘടകം ഇല്ലെങ്കില്‍ ആദ്യത്തേതും ഇല്ല. ഈ കോപ്പെല്ലാം ഉണ്ടാക്കിവെച്ചിട്ട് ഇതു ഉപയോഗിക്കേണ്ട് മല്ലുസെല്ലാം serial ഉം മറ്റെ Idea Starഉം കണ്ടോണ്ടിരുന്നാല്‍ ഇതുണ്ടാക്കിയവന്‍ ഉച്ചക്ക് ചോരുകളു് തിന്നണ്ടേ? ആഅ..
അപ്പോള്‍ ഇത് വിറ്റാല്‍ മത്രമെ കാശുണ്ടാകു, കാശുണ്ടാവണമെങ്കില്‍ വാങ്ങന്‍ ആളു വേണം. വാങ്ങണമെങ്കില്‍ ഉപയോഗപ്രതമായിരിക്കണം, ഉപയോഗിക്കണമെങ്കില്‍ സാദനം ഉണ്ടാവണം. ഇനീം തിരിച്ച് പറയണോ? വേണ്ട അല്ലി?
ചോ:അപ്പോ മലയാളം അക്ഷരങ്ങളൊക്കെ പ്രിണ്ട് അല്ലാണ്ടേ കാലിഗ്രാഫി രീതിയിലു ചുമരിലൊട്ടിയ്ക്കാനായിട്ട് ഒരു പോസ്റ്ററൊക്കെ പോലെ പ്രിണ്ട് എളുപ്പത്തില്‍ എടുക്കാന്‍ വലിയ ചിലവില്ലാണ്ടേ, വേറ്ഡ്- എക്സല്‍ എന്നിവയില്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?
ഊ: ഞാന്‍ ചെയ്ത് തരാം. ചോറും, മുരിങ്ങക്ക വെച്ച് ഉണ്ടാക്കിയ അവിയലും, പുളിയാണവും ഉണ്ടാക്കി തരണം.