രാവിലെ 10 മണിക്ക് ഷാര്‍ജ്ജയില്‍ ഒരിക്കല്‍ Bank of Barodaയുടെ മുന്നില്‍ വണ്ടി നിര്ത്തി. Parking Ticketനു വേണ്ടി വണ്ടിയില്‍ വേണ്ടാത്തപ്പോള്‍ എല്ലാം കൈയില്‍ തടയുന്ന ചില്ലറക്കുവേണ്ടി തപ്പി. ഒരു ദിര്ഹം പോലും കണ്ടില്ല.
എന്തിനു വിഷമിക്കുന്നു. മുമ്പില്‍ കിടക്കുകയല്ലെ നമ്മുടെ സ്വന്തം Bank. ധാരാളം ഇന്ത്യക്കാരായ തൊഴിലാളികള്‍ ക്യൂവില്‍ നില്ക്കുന്നു. ഞാനും ആ ക്യൂവില്‍ പോയി നിന്നു. അപ്പോള്‍ അവിടെ ഒരു “മലബാറി” മോയിലാളി കയറി വന്നു. അദ്ദേഹം ക്യൂവില്‍ നില്കാതെ ഉടന്‍ അകത്തേക്ക് കയറി ചെന്നു കാര്യം നടത്തി തിരികെ പോയി.
എന്‍റെ ഊഴം എത്തിയപ്പോള്‍ ഞാന്‍ Tellerനോടു ചോദിച്ചു. “സാര്‍ ഇവിടെ ഈ പാവങ്ങള്‍ക്ക് മാത്രമെ ക്യൂ ഉള്ളോ?”
അദ്ദേഹം ഒരു പുളിച്ച ചിരി പാസാക്കി.
ഞാന്‍ വിട്ടില്ല. മാനേജറിന്‍റെ മുറിയില്‍ കയറി ചെന്നു ഈ കാര്യം ചോദിച്ചു. അദ്ദേഹം വളരെ ദേഷ്യത്തില്‍ എന്നോടു ചോദിച്ചു. “Do you have an account in this bank?”
“അയ്യോ ഇല്ലേ,” എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഒരണ്ണം എടുത്തിട്ട് ബാക്കി കാര്യം എന്നു ഞാനു് വിചാരിച്ചു. ഒന്നുമില്ലെങ്കിലും ഒരു ഇന്ത്യന്‍ bank അല്ലെ.
പിന്നെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ഈ Bankല്‍
No online merchant banking facility.
No online retail banking facility.
No SMS notification of checking account.
Cash deposits are manually written on daily ledgers, and latter posted in the computer by a “computer operator”.
Cash Deposits take one day to show up in the account.
Rude and arrogant customer service.
ചില്ലറയും പോക്കെറ്റില്‍ ഇട്ട് ഞാന്‍ സ്ഥലം വിട്ടു.