കഴിഞ്ഞ ആഴ്ച എനിക്ക് ഒരു email വന്നു. പലര്‍ക്കും ഇതു കിട്ടിക്കാണും.
Dear Kaipally
Bhasshaposhini is doing a samvadam on Malayalam Blog.
The influence of blog on malayalam language and how the blog handled the language.
What difference it made to the writer’s self esteem, the interactive nature of the blog etc.
So Kindly share with us a blog experience/a piece of creative work.
The article can be limited to half to one page of Bhashaposhini.
Please send the item in PDF format and your photo in JPEG
P.S. Why do bloggers hide behind pseudonames?
Regards
[Name Removed]
—————————————————————————-
എന്റെ മറുപടി.
A “smavadam” on Malayalm Blog.
ha ha ha
അതും ഒരു വരി പോലും മലയാളത്തില് എഴുതാന് കഴിവില്ലാത്ത ഈ പരസ്യം കണ്ടിട്ട് തന്നെ ഞാന് ഇറങ്ങി തിരിക്കണം. ആദ്യം പോയി മലയാളം എഴുതാന് പഠിക്ക ഹേ!!!!
ഇതാണല്ലോ മല്ലൂസിന്റെ കുഴപ്പം. പുതിയ എന്തു കുന്തം കണ്ടാലും scoop അന്വേഷിച്ച് ഇങ്ങോട്ട് ക്കെട്ടിയെടുക്കും. കൈപ്പള്ളിക്ക് ഒരുത്തനേയും നന്നാക്കണം എന്നില്ല. പ്രതേകിച്ചും കുഴിയില് കാലും നീട്ടിയിരിക്കുന്ന സമകാലിക മദ്ധ്യമങ്ങളെ.
മരം മുറിച്ച് മഷി പുരട്ടി അച്ചടിക്കുന്ന മദ്ധ്യമത്തെ എനിക്ക് പ്രോത്സാഹിപ്പിക്കണം എന്ന് ഒരു നിര്ബന്ധവും ഇല്ല. താങ്കള്ക്ക് ആള്‍ മാറിപ്പോയി.
കൈപ്പള്ളി
——————————————————————————————————–
മുറി ഇംഗ്ലീഷ് എഴുതിയതില്‍ തെറ്റില്ല, മലയാളം ബ്ലോഗിന്‍റെ ഭാഷ മുദ്രണ സംവിധാനം യൂണികോടാണു്. Interactivityയും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത മദ്ധ്യമമാണു സമകാലിക കടലാസ് പത്രങ്ങള്‍. ഈ യുഗത്തിലേക്ക് എത്താന്‍ കഴിയാത്ത് ഈ മാദ്ധ്യമത്തില്‍ നമ്മള്‍ എന്തിനു് പ്രോത്സാഹിപ്പിക്കണം.
മലയാളം unicode പ്രചരണത്തിനു് വലിയ പങ്ക്‍ വഹിക്കാന്‍ കഴിവുള്ള ഒരു പത്രമാണു് Manorama. അവര്‍ ഇതു വരെ ആ വഴി സ്വീകരിച്ചിട്ടില്ല. അച്ചടി മാദ്ധ്യമത്തിന്‍റെ നിലനില്പിനെ ബാധിക്കുന്ന ഒന്നാണു യൂണിക്കോഡ് എന്ന് അവര്‍ കരുതുന്നുണ്ടാവൂം.
ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിനു് സാദ്ധ്യതകളുണ്ട് എന്ന് അവര്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല. ഭാവി പ്രവചിക്കുന്നില്ല. എങ്കിലും പറയട്ടെ. മലയാളി Free എന്ന് കേട്ടാല്‍ കമഴ്ന്ന് വീഴും. Internet penetration കേരളത്തില്‍ വര്‍ദ്ധിച്ചാല്‍ എല്ലാ പത്രങ്ങളും നന്നാവും.