ഞാന്‍ എഴുതിയ പഴയ സാദനങ്ങള്‍ തപ്പിയപ്പോഴാണു ഒരു കാര്യം മനസിലായത്. ഇന്ന് നാലു വര്ഷവും ഒരു മാസവും തികയുന്നു.
2004ലാണു ആദ്യമായി മലയാളം blogല്‍ എഴുതാന്‍ തുടങ്ങിയത്. അതിന്‍ മുമ്പ് എഴുതിയിരുന്ന് Film Reviewsഉം, Design Tutorialsഉം ഒക്കെയായിരുന്നു. ഈ ബ്ലൊഗ് തുടങ്ങിയ കുറച്ചു നാളുകള്‍ കുള്ളില്‍ തന്നെ എന്‍റെ Flickr Photo ഗാലറിയും തുടങ്ങി. പല സുഹൃത്തുക്കള്‍ക്കും Flickr കാണാന്‍ കഴിയാത്തതിനാല്‍. “പോട്ടം” എന്ന എന്‍റെ foto blogഉം തുടങ്ങി.
ഇന്ന് ഇവിടെ മുന്നുറില്‍ അധികം postകളും, Flickrല്‍ 500 അധികം ചിത്രങ്ങളും ഉണ്ട്.
അന്നും ഇന്നും തമ്മില്‍ ബ്ലോഗിന്‍റെ നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും കാണുന്നില്ല. പലരുടേയും ഭാഷ നന്നായി എന്നല്ലാതെ.
എന്‍റെ ഭാഷ നന്നായതാണോ അതോ ഭയന്നിട്ടാണോ എന്നറിയില്ല ഇപ്പോള്‍ ആരും എന്‍റെ അക്ഷര തെറ്റുകള്‍ ചൂണ്ടിക്കാണിക്കാറില്ല. ചൂണ്ടിക്കാണിച്ചിട്ടും കാര്യമില്ല എന്ന് ചിലര്‍ക്കെങ്കിലും മനസിലയിട്ടുണ്ടല്ലോ. എന്തായാലും ബ്ലോഗില്‍ വന്നതിനു ശേഷം എന്‍റെ മലയാളമെഴുത്ത് കുറച്ചെങ്കിലും നന്നായി എന്ന് എനിക്കു തന്നെ തോന്നിതുടങ്ങി. പലരുടേയും സഹായം ഇതിന്‍ പിന്നിലുണ്ട്. എല്ലാവരേയും ഞാന്‍ സ്മരിക്കുന്നു.
ലോക പ്രശസ്ഥനായ ചിത്രകാരനായ എം.സീ. ഏഷറിന്‍റെ ഒരു ചിത്രമുണ്ട്. ചിത്രം വരക്കുന്ന കൈകളുടെ ചിത്രം. Recursive ചിത്രങ്ങള്‍ എന്നു പറയും. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ Drost effect എന്നു പറയും.
മലയാളം ബ്ലോഗ് ഒരു Recursive phaseലേക്ക് നിങ്ങുകയാണു. Blogging about blogs. ബ്ലോഗുകളെ കുറിച്ചുള്ള ബ്ലോഗുകള്‍. ഇത് നമുക്ക് മാത്രം ego boost തരുന്ന ഒരു പ്രക്രിയയാണു. ബ്ലോഗ് എഴുതാത്ത് ഒര്‍ വ്യക്തിക്ക് ഇത് വായിച്ചാല്‍ രസിക്കില്ല. ബ്ലോഗിന്‍ ബ്ലോഗിന്‍റെ പരിധികള്‍ കവിഞ്ഞ് വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണം.
ഈ പ്രശ്നത്തിന്‍റെ പ്രധാന കാരണം മലയാളം ബ്ലോഗ് എഴുത്തുകാര്‍ തന്നെ മലയാളം ബ്ലോഗ് വായിക്കുന്നു എന്നുള്ളതാണു്. പലവെട്ടം അറിയാതെ ഞാനും ഇത് ചെയ്തിട്ടുണ്ട്. The malayalam blog has reached a state of normality. It is so normal that change is abhored. ഇതു സംഭവിച്ചുകൂട.
ഇവിടെ പലരും പറയാറുണ്ടല്ലോ. “വെറുതെ ഒരു രസത്തിനു എഴുതുന്നു, വല്ലതും വായിക്കുന്നു”. ഈ കൂട്ടത്തില്‍ പെട്ടവരെ ഞാന്‍ ഉപദേശിക്കില്ല. കാരണം വെറുതെ രസത്തിനു ചെയുന്നതിനു് ഇതൊന്നും നോക്കണ്ട. രസം (entertainment) എല്ലാവര്‍ക്കും ഒരുപോലെ ആവില്ല എന്നും നാം മനസിലാക്കണം. ഭൂരിപക്ഷം എഴുത്തും സ്കൂളില്‍ പഠിച്ച കാലത്തുള്ള ഓര്മ കുറിപ്പുകളും, മലയാളിയുടെ പ്രിയപ്പെട്ട വൃക്ഷമായ “മാവില്‍”ഏറും ആയി ഒതുങ്ങുമ്പോഴാണു പ്രശ്നം ഉണ്ടാകുന്നത്.
ഇതില്‍ നിന്നും നാം എന്തു് മനസിലാക്കണം. മിക്ക മലയാളികളുടെ നല്ല കാലം സ്കൂളിലും കോളേജിലും ആയിരുന്നു എന്നു. പ്രിയപ്പെട്ട വൃക്ഷം മാവാണെന്നും ആണോ?
നാം ഭക്ഷണമായി കഴിക്കുന്ന വസ്തുക്കള്‍ ശ്രദ്ധിച്ചു് കഴിക്കുന്നതുപോലെ, തലച്ചോറില്‍ സൂക്ഷിക്കുന്ന വസ്തുക്കളും ശ്രദ്ധിക്കണം എന്ന് മനസിലാക്കിയവനാണു് ഞാന്‍.
ഒരു സുഹൃത്ത് എന്നോടു ഈ ഇടെ പറയുകയുണ്ടായി. “മലയാളിയുടെ മനോ നിലവാരത്തിന്‍റെ തനി പകര്‍പ്പാണു മലയാളം ബ്ലോഗ്” . ഇത് സത്യമാണോ?