ഇഞ്ജിപ്പെണ്ണ് എന്ന കഥാപത്രത്തിനു പിന്നിലുള്ള ശൃഷ്ടാവിനു് നമുക്ക് Y എന്ന പേര്‍ നള്‍കാം. ഇന്നുവരെ Y ആരാണെന്നു് വെളിപ്പെടുത്തിയിട്ടില്ല.
ഒരു സാങ്കല്പിക കഥാപത്രത്തെ അപമാനിച്ചു എന്നു പറഞ്ഞു ഈ ലോകത്ത് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി എനിക്ക് അറിവില്ല.
ഇഞ്ജിപെണ്ണ് എന്ന കഥപാത്രം തികച്ചും ശ്രിഷ്ടിക്കപ്പെട്ട ഒരു വ്യക്തിയാണു്. ഒരാള്‍ എഴുതുന്ന materail ആണു അവരുടെ വ്യക്തിത്വം എന്നു ഇവിടെ പലരും പലതവണ പറഞ്ഞു. സമ്മതിച്ച്. പക്ഷെ എങ്കിലും അവര്‍ക്ക് നിയമപരമായി യാതോരു കാര്യത്തിലും ഇടപെടാനോ കേസ് കൊടുക്കാനോ കഴിയില്ല. കാരണം വ്യക്തിഹത്യ, ആക്രമണം തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും യധാര്‍ത്ത വ്യക്തിക്കെതിരെ തന്നെ ആയിരിക്കണം. അല്ലാതെ ചുമ്മ ഇഞ്ജിപ്പെണ്ണിനെ Mr. X എന്ന ഒരു ബ്ലോഗര്‍ Cyber Stalking ചെയ്തു എന്നു Cyber-cellല്‍ പരാതികൊടുക്കാന്‍ കഴിയുമോ?
ഇഞ്ജിപെണ്ണന്റെ പിന്നിലുള്ള Y യുടേ യധാര്‍ത്ത വിലാസമോ പേരോ Mr.Xനു് അറിയില്ല. ഇഞ്ജിപ്പെണ്ണിനു് social secritynumber ഇല്ല, Driving license ഇല്ല, bank account ഇല്ല, വീടില്ല, ശരീരം ഇല്ല, ജീവനും ഇല്ല. ബ്ലോഗില്‍ മാത്രം നിലകൊള്ളുന്ന ഒരു സാങ്കല്പിക കഥാപാത്രത്തെ എങ്ങനെ അപമാനിക്കാന്‍ കഴിയും. എങ്ങനെ cyber stalk ചെയ്യും.
അതാണു ഞാന്‍ പറഞ്ഞത് വിലാസം ഉള്ള് ഒരു വ്യക്തിയായി ബ്ലോഗില്‍ വിലസുന്നതും അതില്ലാത്ത് ഇഞ്ജിപ്പെണ്ണും മാങ്ങാത്തൊലിയും പോലുള്ള സാങ്കല്പിക കഥാപത്രങ്ങളുടെ പേരില്‍ വിലസുന്നതും തമ്മില്‍ കാര്യമായ വിത്യാസമുണ്ട് എന്ന്. എഴുത്തിന്റെ പിന്നിലുള്ള ആളിനെ അറിയാത്തടത്തോളം ഇടപെടല്‍ കഥാപാത്രവുമായി മാത്രമെ സംഭവിച്ചിട്ടുള്ളു.
അജ്ഞാതചര്യയില്‍ കഴിയുന്ന Y എന്ന വ്യക്തിയുടെ identity വെളിപ്പെടുന്ന നിമിഷം ആ വ്യക്തിക്ക് മനുഷ്യവര്‍ഗ്ഗത്തിനുള്ള എല്ലാ നിയമങ്ങളും ബദകമാകും. പിന്നെ വ്യക്തിഹത്യ, cyberstalking, sexual harrasment എന്ന വക്കുകള്‍ക്ക് നിയമത്തിന്റെ മുന്നില്‍ അര്‍ത്ഥങ്ങളുണ്ടാകും.
അപ്പോള്‍ അജ്ഞാതചര്യയുടെ ഒരു വലിയ പ്രശ്നം നിയമപരമായി യാതൊരു സഹായവും ഉണ്ടാവില്ല എന്നുള്ളതുതന്നെയാണു്.
ഓ.ടോ.
Yahoo പകര്‍പ്പവകാശ പ്രശ്നത്തില്‍ ഇഞ്ജിപ്പെണ്ണിനെ സപ്പോര്‍ട്ട് ചെയ്തു എന്ന് സ്വപ്നത്തില്‍ പോലും കരുതരുത്. Yahoo ചെയ്തത് തെറ്റാണു് എന്ന് വിശ്വസിച്ചതുകൊണ്ടു മാത്രമാണു് ഞാന്‍ പ്രതിഷേധിച്ചത്. ഗള്ഫ് മലയാളികള്‍ അല്പം grade കുറഞ്ഞ team ആണെന്നുള്ള ചില ധ്വനി പലയിടത്തും ഞാന്‍ വായിച്ചു.