പഴങ്കഞ്ഞി !

പണ്ടു പോര്‍ച്ചുഗീസുകാരു കപ്പലില്‍ പോയി അമേരിക്ക കണ്ടുപിടിച്ച ചരിത്രം ഓര്‍മ്മവരുന്നു. ‌അവമ്മാരെല്ലാംകൂടി തൊഴഞ്ഞ് തോഴഞ്ഞ് അമേരിക്കയില്‍ ചെന്നു പെട്ടു. എന്നിട്ട് അത് അവരുടെ കണ്ടുപിടുത്തമാണെന്നു പറഞ്ഞുണ്ടാക്കി. അവിടെ യുഗങ്ങളായി ജീവിച്ചിരുന്നവരുടെ അറിവെല്ലാം അപ്രസക്തം.

അതുപോലെയാണു പണ്ടെങ്ങാണ്ടുണ്ടാക്കിയ ഈ മലയാളം യൂണികോഡ് ബൈബിള്‍നെ (2004ല്‍) Asianet News ഇപ്പോള്‍ “കണ്ടുപിടിച്ചതു”. ഇതുവരെ ഇവര്‍ ആരും കണ്ടില്ലെ? അതോ അതു കാണാനുള്ള് സംവിധാനം ഇല്ലായിരുന്നോ? സംവിധാനം ഉണ്ടായിരുന്നിട്ടൂം പരിജ്ഞാനം ഇല്ലായിരുന്നോ? അതോ പ്രസക്തമാണെന്നു തോന്നിയില്ലെ?

കഴിഞ്ഞ മൂനു വര്‍ഷമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഇതു സുപരിചിതമാണെന്നാണു ഞാന്‍ കരുതുന്നത്. ബ്ലോഗ് വായനക്കാര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഇതേപ്പറ്റി അറിയാം. അപ്പോള്‍ ഇതു് അവരെ സമ്പന്ധിച്ചിടത്തോളം പഴങ്കഞ്ഞിയാണു്. പിന്നെ മാദ്യമങ്ങള്‍ക്ക് ഈ ബ്ലോഗ് സമൂഹം കുഷ്ടരോഗികളും മാനസിക രോഗികളേയും പോലെ ഒരു നിന്ദ്യവര്‍ഗ്ഗമാണല്ലോ. ബ്ലോഗ് വെറും അപ്രസക്തം. ഇത് ഇപ്പോഴ് വാര്‍ത്തയായി വന്നതിന്റെ കാരണവും മലയാളം ബ്ലോഗ് എഴുതുന്ന എന്റെ സുഹൃത്തും മാദ്ധ്യമ പ്രവര്‍ത്തകനുമായ ഒരു സുഹൃത്തിന്റെ പരിശ്രമത്തിന്റെ ഫലമായിട്ടാണു്. അദ്ദേഹം എന്നോടു ഈ അഭിമുഖത്തെ പറ്റി പറഞ്ഞപ്പോഴും ഈ സംഭവത്തിന്റെ പഴക്കത്തെപറ്റി ഞാന്‍ സൂചിപ്പിച്ചിരുന്നു. പിന്നെ ഞാന്‍ ആലോചിച്ചു. പഴങ്കഞ്ഞിയാണെങ്കിലു മീന്‍ കറിയും അല്പം അച്ചാറുമിട്ട് ഒരു പിടിപിടിക്കാം എന്നു കരുതി. യേത്? Malayalam – Unicodeനേ പറ്റി ഒരു ഞരിപ്പ് പ്രസംഗത്തിനുള്ള എന്തിനു ചുമ്മ കളയണം?

ഞാന്‍ സമ്മതം മൂളി. കഴിയുമെങ്കില്‍ പത്ര മാദ്ധ്യമത്തിനും, കേരളത്തിലെ IT missionഉം, സര്‍ക്കാറിനും, ഒരു തൊഴിയും കൊടുക്കാം എന്നും കരുതി. (നല്ല തൊഴികിട്ടിയാല്‍ ഏത് വയസനും ഒന്നു ചാടും.) അറിയാവുന്ന സാങ്കേതിക മലയാള പദങ്ങള്‍ ഉപയോഗിച്ച് വളരെ ലളിതമായി തന്നെ ഞാന്‍ Unicodeനെ കുറിച്ചും മലയാള മുദ്രണ സംവിധാനത്തെകുറിച്ചും, അതിന്റെ അഭാവത്തില്‍ ഭാഷക്കുണ്ടാവുന്ന ജീര്‍ണതയേ കുറിച്ചുമെല്ലാം പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാറിന്റേയും മാദ്ധ്യമങ്ങളുടെയും അലക്ഷ്യമായ മനോഭാവത്തെ പറ്റിയും ഞാന്‍ പറഞ്ഞിരുന്നു. എന്നു വെച്ചാല്‍ ഒരു ഞെരിപ്പ് പ്രസങ്ങം തന്നെ ഞാന്‍ അവിടെ നടത്തി. പക്ഷെ അതെല്ലാം cut ചെയ്തിട്ട് അവര്‍ക്ക് മനസിലാവുന്ന കുറച്ചു കാര്യങ്ങള്‍ മാത്രം അവതരിപ്പിച്ചു. പിന്നെ അവരുടെ കുഞ്ഞു മനസുകള്‍ക്ക് മനസിലാവാത്ത ചില കാര്യങ്ങള്‍ അവര്‍ സങ്കല്പിച്ചും പറഞ്ഞു. അതായത്: “നൌഷാദ് ഒരു ഇസ്ലാം മത വിശ്വാസിയാണെന്ന്”. ഏതോ ഒരു നൌഷാദിന്റെ കാര്യമായതുകൊണ്ടു കുഴപ്പമില്ല. ക്ഷമിക്കാം.

അപ്പോള്‍ lowest common denominatorനു മനസിലാവുന്നതു് മാത്രമാണോ ഈ വാര്‍ത്ത പരിപാടി. ഗൌരവമായ കാര്യങ്ങള്‍ പിന്നെ എവിടെ വാര്‍ത്തയായി വരും? അരു് കേള്‍ക്കും? എന്റെ തംശയങ്ങളാണെ. Unicodeന്റെ ആവശ്യവും അതിന്റെ പ്രസക്തിയും ഇനി ഏത് കാലത്താണവോ നമ്മളുടെ മാദ്ധ്യമ പ്രവര്‍ത്തകര്‍ മനസിലാക്കുക.

ഒന്നാലോചിച്ചാല്‍ പത്ര പ്രവര്‍ത്തകരെ കുറ്റം പറയാന്‍ കഴിയില്ല. കാരണം ഈ വിഷയങ്ങളില്‍ ഉള്ള പൊതുവെയുള്ള പരിജ്ഞാനം അവര്‍ക്ക് കുറവാണ്. Researchനോന്നും സമയവും കൊടുക്കാറില്ല. എന്തിനു ഏറെ പറയണം അവരുടെ സ്ഥാപനങ്ങള്‍ അവര്‍ക്ക് വീട്ടില്‍ ഉപയോഗിക്കാന്‍ സൌജന്യമായി ഒരു internet connection പോലും കൊടുക്കാറില്ല. പിന്നെ ഇതു വല്ലതും അവര്‍ പഠിച്ചിരുന്നു എങ്കില്‍ പിന്നെ ഈ പേന ഉന്തല്‍ പണി അവര്‍ ചെയ്യില്ലല്ലോ.

കഴിഞ്ഞ ആഴ്ച നട്ടില്‍ പ്രസിദ്ധനായ ഒരു സീനിയര്‍ പത്ര പ്രവര്‍ത്തകനോടു ഈ തൊഴിലോനേ കുറിച്ച് ഒരു സംവാദം നടത്തിയപ്പോള്‍ അദ്ദേഹം ഒരു സത്യം എന്നോടു പെട്ടിതുറന്നു പറയുകയുണ്ടായി. “ഇതു്
അരി വാങ്ങാനുള്ള ഏര്‍പ്പാടാണു. ലോകം നന്നാക്കാനുള്ളതല്ല”. ഞാന്‍ അപ്പോള്‍ തന്നെ തോല്‍വി സമ്മതിച്ചു.

blog comments powered by Disqus