കുറേമുൻപ് എവിടെയോ വായിച്ച ഒരോർമ്മ (പൂമ്പാറ്റയിലോ ബാലരമയിലോ ആയിരിക്കണം), ഒൻപത് എന്ന പേരിനെക്കുറിച്ചുള്ള ചില വിവരങ്ങൾ: ഒൻപത് എന്നത് തൊൾപത് (അങ്ങനെ തന്നെയാണെന്നാണോർമ്മ) എന്ന വാക്ക് പരിണമിച്ചുണ്ടായതാണത്രെ. തൊൾപത് എന്നത് തൊൾപത്ത് എന്ന വാക്കിൽ നിന്നും. തൊൾപത്ത് എന്നാൽ പത്തിനു മുൻപുള്ളത് എന്നത്രെ അർത്ഥം. അപ്പോ, പത്തിനുമുൻപ് വരുന്ന അക്കമായതുകൊണ്ടാകണം ഒൻപത് എന്ന പേരു വീണത്. (തൊൾപതിലെ തൊൾ ലോപിച്ച് ഒൻപത് ആയതുപോലെ തൊണ്ണൂറിലും തൊള്ളായിരത്തിലും തൊൾ ലോപിച്ച് ഒന്നൂറോ ഒന്നായിരമോ ആകുന്നില്ല എന്നത് ശ്രദ്ധേയം)
സാമ്യമുള്ള ഒരു കാര്യം അഥവാ തമാശ സൂചിപ്പിക്കട്ടെ: fifteen, sixteen, seventeen, eighteen, nineteen, twenty എന്നതിനുപകരം അറബികളോട് സംശാരിക്കുമ്പോൾ ഒറ്റയാനായിപ്പോയ twentyയുടെ പ്രാസമൊപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നത് fifteen, sixteen, seventeen, eighteen, nineteen, ashreen എന്നാണ് :)
കുഞ്ഞന്‍
ദേ..ഞാന്‍ വായും പൊളിച്ചിരിന്നുപോയി..ഇതെന്താ ഈ 9 ന്റെ കാര്യം ഞാന്‍ ശ്രദ്ധിക്കാതിരുന്നത്..! മാഷെ നല്ലൊരു നിരീക്ഷണം, അഭിനന്ദനം അഭിനന്ദനം..!
ഒരു തലതിരിഞ്ഞ സംശയം: ഈ നിരീക്ഷണം സ്വയം കണ്ടെത്തിയതാണൊ? അതൊ എവിടെയെങ്കിലും പരാമര്‍ശിച്ചത് കണ്ടിട്ട് കേട്ടിട്ട് അതിനെ സ്വയം വിപുലീകരിച്ചതാണൊ? ഒരാള്‍ എങ്ങിനെ ഇത്തരം നിരീക്ഷണത്തില്‍ എത്തിച്ചേരുന്നുവെന്ന് അറിയാന്‍ മാത്രം.